Thursday, August 20, 2009

ആത്മാവുകള്‍ തേങ്ങുന്നത്‌



story by sainu-my friend!


നിനക്ക് ,
മരണം എന്നത് എങ്ങനെയായിരിക്കും എന്ന് ഞാന്‍ ഇപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അത് എന്തും മറയ്ക്കുന്ന ഒരു കനത്ത നിഴല്‍ പോലെ ഇതു നിമിഷവും എന്നെ കീഴടക്കിയേക്കാം,അല്ലെങ്കില്‍ ചുവന്ന തീനാളങ്ങള്‍ ഉയര്‍ത്തി എതു നിമിഷവും എന്നെ കാരന് തിന്നെക്കാം. ഇപ്പോള്‍ നേര്‍ത്ത വേദന പുഴുക്കളെ പോലെ എന്റെ ഞരമ്പുകളിലൂടെ പതിയെ ഇഴഞ്ഞു നീങ്ങികൊണ്ടിരിക്കുന്നു.നിനക്
കറിയാമോ? മരണവും ഒരു തരാം ഭ്രാന്താണ്, പ്രണയം പോലെ സുഖമുള്ള ഒന്ന്.

ഇവിടെ ഈ കിടക്കയില്‍ കിടന്നെനിക്കീ വെള്ള ചുവര് കാണാം.അതില്‍ ഒരിക്കലും കാണത്തൊരു ലക്ഷ്യത്തിലേക്ക് ഉറുമ്പുകള്‍ വരി വരിയായി നീങ്ങികൊണ്ടിരിക്കുന്നു.പുറത്തു കാറ്റ് വീശുന്നുണ്ട്. ജനാലകള്‍ ശബ്ദത്തോടെ വന്നിടിക്കുന്നു.മഴയാണോ എന്നെന്നെനിക്ക് അറിയില്ല. മഴ എന്താണെന്നെ ഞാന്‍ മറന്നു പോയിരിക്കുന്നു.അവിടെ മഴയുണ്ടോ? നീ പണ്ടത്തെ പോലെ നോട്ട് ബുക്കില്‍ നിന്നും താളുകള്‍ കീറി വഞ്ചിയുണ്ടാക്കി മഴവെള്ളത്തില്‍ ഇറക്കരുണ്ടോ?
അവയില്‍ മുങ്ങി താഴുന്ന ഉറുമ്പുകളെ നോക്കി നാം കൈ കൊട്ടി ചിരിക്കരുണ്ടായിരുന്നു. എന്ന്നാല്‍ ഇപ്പോഴാണ്‌, ഇപ്പോള്‍ മാത്രമാണ് ഞാന്‍ അവയുടെ വേദന തിരിച്ചറിയുന്നത്. ഇന്നലെ ഇവിടെ ആശുപത്രി വൃത്തിയാക്കാന്‍ വന്ന സ്ത്രീ എന്നോട് പറഞ്ഞു.. എനിക്ക് വേഗം സുഖം ആകും എന്ന്.. അപ്പോളാണ് ഞാന്‍ ആ വാക്കിനെ കുറിച്ച് ഓര്‍ത്തത്‌...

നിനക്ക്‌ സുഖമാണോ?...നമ്മുടെ പുളി മരക്കൊമ്പിലെ രണ്ടു തത്തകള്‍ക്ക്‌..തൊടിയിലെ മാഞ്ഞുവട്ടില്‍ നിന്നും നീ കൊണ്ട് വന്ന കാലൊടിഞ്ഞ മൈനയ്ക്‌..കിണറ്റിന്‍ വാക്കിലെ സപ്പോട്ട മരച്ചുവട്ടില്‍ കല പില കൂട്ടുമായിരുന്ന കരിയിലകള്‍ക്ക്...പലപ്പോഴും എന്നെ ശുണ്ടി പിടിപ്പിക്കാന്‍ എന്റെ കണ്ണുകള്‍ പോലെ എന്ന് നീ പറയാറുള്ള വെളുത്തു മെലിഞ്ഞ പൂച്ച കുട്ടിക്ക്‌...നാം ഒരുമിച്ചു നട്ട പതിമൂന്നു റോസാ ചെടികള്‍ക്ക്‌...ഓരോ നിലവിലും നാം ഒരുമിച്ചു കണ്ട സ്വപ്നത്തിലെ നായകനും നായികയ്ക്കും... എനിക്ക് ഇപ്പോള്‍ നിന്റെ മണം ഓര്‍ക്കാന്‍ കൂടെ കഴിയുനില്ല.. നിന്റെ ചുവന്നു തുടുത്ത വിരലുകളും.. കക്കപുള്ളിയും...
നിനക്ക് കേള്‍ക്കണോ..എന്റെ ഇടതു വശത്ത് എപ്പോഴും 'അമ്മെ' എന്ന് പറഞ്ഞു വിതുംബുമായിരുന്ന ഒരു കുട്ടി കിടപ്പുണ്ടായിരുന്നു...അവനോട്പ്പം കുഴുഞ്ഞ കണ്ണുകളില്‍ നിന്ന് ഇപ്പോഴും കണ്ണീര്‍നിറന്നിരുന്ന ഒരു വൃദ്ധനും...ഇന്നലെ അവന്റെ ശരീരം തൂ വെള്ള തുണിയില്‍ പൊതിഞ്ഞിരിക്കുനത് ഞാന്‍ കണ്ടു...കണ്ണുകള്‍ പാതി അടഞ്ഞിരുന്നു..ശാന്തമായ ചുറ്റുപാടില്‍ വലിയ ചിറകുള്ള പച്ച ഈച്ചകള്‍ പറന്നു നടക്കുന്നു...ഇതാണോ മരണം...എങ്കില്‍ മരണം എന്റെ അടുത്ത് എത്തിയിരിക്കുന്നു...!!

നീ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും..വേലി ചീരകള്‍ പടര്നു കിടക്കുന്ന നാട്ടു വഴിയോരത്ത് കൈകുമ്പിള്‍ നിറയെ തെച്ചി പഴങ്ങളുമായി എന്നെ കാത്തു നിന്നത് നീ ഓര്‍ക്കുനുണ്ടോ..? അവിടെ ഇപ്പോള്‍ തെച്ചി പഴങ്ങള്‍ ഉണ്ടോ? ഞാനിപ്പോള്‍ വാലില്‍ കറുത്ത പൊട്ടുള്ള സ്വര്‍ണ മീനുകള്‍ തുള്ളി നടക്കുന്ന കുളക്കടവില്‍, പെറുക്കി കൂട്ടിയ വെള്ളാരം കല്ലുകളുമായി നിന്നെ പ്രതീക്ഷിച്ചിരിക്കുകയാണ്.. നീ എനിക്കിപ്പോള്‍ കൈതപ്പൂ മണമാണ്..നനഞ്ഞ കൈതപ്പൂവിന്റെ മണം..ഓളങ്ങള്‍ മിന്നി മറയുന്ന പുഴ വെള്ളത്തില്‍ എന്റെ പ്രതിബിംബം മറയ്ക്കുന്ന നിഴലായ്‌ നീ നിറഞ്ഞു വരികയാണ്..എന്റെ കണ്ണുകളില്‍ നിന്ന്റെ കൈകളിലെ തണുപ്പ്..പിന്നിലൂടെ വന്നു മരണം എന്റെ കണ്ണുകളെ പൊത്തുന്നു..എങ്കില്‍ നീയാണോ മരണം?? ഞാന്‍ കടും നീല ജലശയ പരപ്പിനടിയിലെക്ക് ഊളിയിടുകയാണ്...ചുറ്റും ഇരുട്ട്..!! കാതുകളില്‍ കടലിരംബുകയാണ്..പവിഴപുട്ടുകളും..പായല്‍ക്കടുകളും താണ്ടി ഭരമില്ല്തൊരു നിഴല്‍ പോലെ.. പ്രകാശത്തിന്റെ അവസാന കണികയും എനിക്ക് നഷ്ടമാകുന്നു..

നീ എന്നോട് പറയുമാര്‍ില്ലേ ഓരോ ഗന്ധവും ഓരോ ഓര്‍മ്മകള്‍ ആണെന്ന്..നിന്റെ ഒര്മാകള്‍ക്കായി ഞാന്‍ ഓരോ ഗന്ധവും ചികഞ്ഞെടുക്കുകയാണ്.. പുതനുടുപ്പുകളുടെ...പൊട്ടി വീഴുന്നമഷികുപ്പിയുടെ . .ചുമരുകളുടെ..മരങ്ങളുടെ..കല്ല്‌ പെന്‍സിലിന്റെ.. റോസപൂക്കളുടെ ...

നിനക്ക് തണുക്കുന്നുണ്ടോ ?? അവിടെ മഞ്ഞുണ്ടോ?..നീ പറയാറില്ലേ. മൂന്നാറിലെ മഞ്ഞു പൊഴിയുന്ന മരങ്ങള്‍ക്കിടയിലൂടെ നമുക്ക്‌ കൈ കോര്‍ത്ത്‌ പിടച്ചു നടക്കണം എന്ന്..ഇനിയെന്നാണ്..?? എന്റെ വിരലുകള്‍ മഞ്ഞു പോലെ മരവിച്ചിരിക്കുന്നു...മരണത്തിനു തണുപ്പാണ്..മരണത്തിന്റെ നിറം കറുപ്പ് കലര്ന ചുവപ്പും..നമ്മുടെ പ്രണയം പോലെ അത് ഉരുകി ഉരുകി ചൂടുള്ള തുള്ളികളായി മാത്രകള്‍ ഇടവിട്ട്‌ എന്റെ ഹൃദയത്തില്‍ പതിച്ചു കൊണ്ടേ ഇരിക്കുന്നു..നീ ഇപ്പോള്‍ ചിരിക്കുകയായിരിക്കും...നമ്മുടെ നായികയും നിന്നെ പോലെ തന്നെയാണോ ചിരിക്കുനത്...ചിരിക്കാന്‍ ഞാന്‍ മറന്നു പോയിരിക്കുന്നു...എനിക്ക് വേദന സഹിക്കാന്‍ ആകുനില്ലാ......

അന്നൊരു വൈകുന്നേരം വാക ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന നിന്നെ പിറകിലൂടെ പേടിപ്പിച്ചത് നീ ഓര്‍ക്കുനുണ്ടോ? അന്ന് പൊട്ടിയ നിന്റെ കടും ചുവപ്പ് കുപ്പി വളകള്‍.. അവ തീര്‍ത്ത ഒരിക്കലും മായാത്ത മുറിപ്പാടുകള്‍ ഇന്ന് സൂചി മുനകള്‍ കയറി വികൃതമായിരിക്കുന്നു..ഇന്നലെ എന്നെ നോക്കാന്‍ വന്ന ഡോക്ടര്‍ സഹതാപത്തോടെ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. നിനക്കറിയില്ലേ സഹതാപം എനിക്ക് ഇഷ്ടമല്ലാന്നു... .സഹതാപം ക്രൂരമല്ലേ..?? ഒരു പക്ഷെമരണത്തെക്കാളും .

നിനോടു പറയാന്‍ മറന്നു.. എനിക്ക് ഒരുപക്ഷെ തിരികെ വരാന്‍ കഴിജില്ലെങ്ങില്‍ നിന്റെ പുസ്തകകെട്ടുകക്കിടയില്‍ ചുവന്ന ചട്ടയിട്ട സ്വര്‍ണ അക്ഷരങ്ങള്‍കൊണ്ട് പേരെഴുതിയ ഒരു പുസ്തകം ഇല്ലേ?? അതിന്റെ അവസാന താളില്‍ ഞാന്‍ ഒരു മയില്‍ പീലി വെച്ചിരുന്നു..നീയത് കണ്ടു കാണുമോ എന്നെനിക്ക്‌ അറിയില്ല..കണ്ടില്ലെങ്ങില്‍ നോകണം .അതിന്റെ ഒപ്പം മാനം കാണാത്ത രണ്ടു മയില്‍ പീലി കുഞ്ഞുങള്‍ ഉണ്ടാകും..അതിലൊന്ന് പെണ്‍കുട്ടിയായിരിക്കും..തിളങ്ങുന്ന നീല പാവാടയിട്ട സുന്ദരി...പിന്നെ മഞ്ഞള്‍ മണക്കുന്ന നമ്മുടെ സര്‍പ്പ കാവിനു പിറകില്‍ ചാഞ്ഞു നില്‍ക്കുന്ന ഒരു പാല മരമില്ലേ, അതില്‍ വളപ്പൊട്ട് കൊണ്ട് ഞാന്‍ കോറിയിട്ട നമ്മുടെ പേരുകള്‍ മാഞ്ഞു പോയിട്ടുണ്ടാകുമോ?? പിന്നെ മുറിയിലെ മേശയ്ക്ക്‌ പിറകില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ച പതിമൂന്നിതലുകള്‍ ഉള്ള നിന്റെ പിറന്നാള്‍ സമ്മാനം...നരച്ച ഓര്‍മകളില്‍ എവിടേയോ എനിക്ക് നഷ്ടപെട്ട 'നെരൂദയുടെ കവിത സമാഹാരം'... എനിക്കറിയാം നീ ഇവയെല്ലാം നെഞ്ചോടു ചേര്‍ത്ത് വെച്ച് കണ്ണുകള്‍ അടച്ചു കണ്ണീര്‍ പൊഴിയുന്ന ഓരോ രാത്രിയിലും എന്നെയും പ്രതീക്ഷിച്ചു ഉലയുന്ന മന്ചിരാതിന്റെ വെളിച്ചത്തില്‍ ഒറ്റയ്ക്ക്‌ ഇരിക്കുനുന്ടെന്നു ..നിനക്ക് അറിയാമോ..എനിക്ക് നിന്നെ കണ്ടു കൊതി തീര്നിട്ടില്ല ഇപ്പോഴും..

ഇവിടെ എനിക്ക് ചുറ്റിലും ഉണ്ടായിരുന്ന ഉറുമ്പുകളുടെ നിര തെറ്റിയിരിക്കുന്നു..ചിലതൊക്കെ വഴിയറിയാതെ ചിതറിയോടുന്നു..ദയാ വധത്തിന്റെ നിയമ സധുതകള്‍ ആരാഞ്ഞു ഒരു കൂട്ടം വെളുത്ത രൂപങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുന്നു..നീയവിടെ മഞ്ഞു കിടക്കയിലാണോ ഉറങ്ങുന്നതു..എനിക്ക് നന്നായി തണുക്കുന്നുണ്ട്..എന്നെ വലിയൊരു നിഴല്‍ മൂടിക്കൊണ്ടിരിക്കുന്നു..എനിക്ക് വേദന സഹിക്കാന്‍ കഴിയുന്നില്ല..ഈ കത്ത് എനിക്ക് പൂര്‍ത്തിയാക്കാന്‍ ആവുന്നില്ലാ .........