skip to main |
skip to sidebar
story by sainu-my friend!
നിനക്ക് ,
മരണം എന്നത് എങ്ങനെയായിരിക്കും എന്ന് ഞാന്‍ ഇപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അത് എന്തും മറയ്ക്കുന്ന ഒരു കനത്ത നിഴല്‍ പോലെ ഇതു നിമിഷവും എന്നെ കീഴടക്കിയേക്കാം,അല്ലെങ്കില്‍ ചുവന്ന തീനാളങ്ങള്‍ ഉയര്‍ത്തി എതു നിമിഷവും എന്നെ കാരന് തിന്നെക്കാം. ഇപ്പോള്‍ നേര്‍ത്ത വേദന പുഴുക്കളെ പോലെ എന്റെ ഞരമ്പുകളിലൂടെ പതിയെ ഇഴഞ്ഞു നീങ്ങികൊണ്ടിരിക്കുന്നു.നിനക്കറിയാമോ? മരണവും ഒരു തരാം ഭ്രാന്താണ്, പ്രണയം പോലെ സുഖമുള്ള ഒന്ന്.
ഇവിടെ ഈ കിടക്കയില്‍ കിടന്നെനിക്കീ വെള്ള ചുവര് കാണാം.അതില്‍ ഒരിക്കലും കാണത്തൊരു ലക്ഷ്യത്തിലേക്ക് ഉറുമ്പുകള്‍ വരി വരിയായി നീങ്ങികൊണ്ടിരിക്കുന്നു.പുറത്തു കാറ്റ് വീശുന്നുണ്ട്. ജനാലകള്‍ ശബ്ദത്തോടെ വന്നിടിക്കുന്നു.മഴയാണോ എന്നെന്നെനിക്ക് അറിയില്ല. മഴ എന്താണെന്നെ ഞാന്‍ മറന്നു പോയിരിക്കുന്നു.അവിടെ മഴയുണ്ടോ? നീ പണ്ടത്തെ പോലെ നോട്ട് ബുക്കില്‍ നിന്നും താളുകള്‍ കീറി വഞ്ചിയുണ്ടാക്കി മഴവെള്ളത്തില്‍ ഇറക്കരുണ്ടോ?
അവയില്‍ മുങ്ങി താഴുന്ന ഉറുമ്പുകളെ നോക്കി നാം കൈ കൊട്ടി ചിരിക്കരുണ്ടായിരുന്നു. എന്ന്നാല് ഇപ്പോഴാണ്, ഇപ്പോള്‍ മാത്രമാണ് ഞാന്‍ അവയുടെ വേദന തിരിച്ചറിയുന്നത്. ഇന്നലെ ഇവിടെ ആശുപത്രി വൃത്തിയാക്കാന്‍ വന്ന സ്ത്രീ എന്നോട് പറഞ്ഞു.. എനിക്ക് വേഗം സുഖം ആകും എന്ന്.. അപ്പോളാണ് ഞാന്‍ ആ വാക്കിനെ കുറിച്ച് ഓര്‍ത്തത്...
നിനക്ക് സുഖമാണോ?...നമ്മുടെ പുളി മരക്കൊമ്പിലെ രണ്ടു തത്തകള്‍ക്ക്..തൊടിയിലെ മാഞ്ഞുവട്ടില് നിന്നും നീ കൊണ്ട് വന്ന കാലൊടിഞ്ഞ മൈനയ്ക്..കിണറ്റിന് വാക്കിലെ സപ്പോട്ട മരച്ചുവട്ടില്‍ കല പില കൂട്ടുമായിരുന്ന കരിയിലകള്‍ക്ക്...പലപ്പോഴും എന്നെ ശുണ്ടി പിടിപ്പിക്കാന്‍ എന്റെ കണ്ണുകള്‍ പോലെ എന്ന് നീ പറയാറുള്ള വെളുത്തു മെലിഞ്ഞ പൂച്ച കുട്ടിക്ക്...നാം ഒരുമിച്ചു നട്ട പതിമൂന്നു റോസാ ചെടികള്‍ക്ക്...ഓരോ നിലവിലും നാം ഒരുമിച്ചു കണ്ട സ്വപ്നത്തിലെ നായകനും നായികയ്ക്കും... എനിക്ക് ഇപ്പോള്‍ നിന്റെ മണം ഓര്‍ക്കാന്‍ കൂടെ കഴിയുനില്ല.. നിന്റെ ചുവന്നു തുടുത്ത വിരലുകളും.. കക്കപുള്ളിയും...
നിനക്ക് കേള്‍ക്കണോ..എന്റെ ഇടതു വശത്ത് എപ്പോഴും 'അമ്മെ' എന്ന് പറഞ്ഞു വിതുംബുമായിരുന്ന ഒരു കുട്ടി കിടപ്പുണ്ടായിരുന്നു...അവനോട്പ്പം കുഴുഞ്ഞ കണ്ണുകളില്‍ നിന്ന് ഇപ്പോഴും കണ്ണീര്നിറന്നിരുന്ന ഒരു വൃദ്ധനും...ഇന്നലെ അവന്റെ ശരീരം തൂ വെള്ള തുണിയില്‍ പൊതിഞ്ഞിരിക്കുനത് ഞാന്‍ കണ്ടു...കണ്ണുകള്‍ പാതി അടഞ്ഞിരുന്നു..ശാന്തമായ ചുറ്റുപാടില്‍ വലിയ ചിറകുള്ള പച്ച ഈച്ചകള്‍ പറന്നു നടക്കുന്നു...ഇതാണോ മരണം...എങ്കില്‍ മരണം എന്റെ അടുത്ത് എത്തിയിരിക്കുന്നു...!!
നീ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും..വേലി ചീരകള്‍ പടര്നു കിടക്കുന്ന നാട്ടു വഴിയോരത്ത് കൈകുമ്പിള്‍ നിറയെ തെച്ചി പഴങ്ങളുമായി എന്നെ കാത്തു നിന്നത് നീ ഓര്‍ക്കുനുണ്ടോ..? അവിടെ ഇപ്പോള്‍ തെച്ചി പഴങ്ങള്‍ ഉണ്ടോ? ഞാനിപ്പോള്‍ വാലില്‍ കറുത്ത പൊട്ടുള്ള സ്വര്‍ണ മീനുകള്‍ തുള്ളി നടക്കുന്ന കുളക്കടവില്‍, പെറുക്കി കൂട്ടിയ വെള്ളാരം കല്ലുകളുമായി നിന്നെ പ്രതീക്ഷിച്ചിരിക്കുകയാണ്.. നീ എനിക്കിപ്പോള്‍ കൈതപ്പൂ മണമാണ്..നനഞ്ഞ കൈതപ്പൂവിന്റെ മണം..ഓളങ്ങള്‍ മിന്നി മറയുന്ന പുഴ വെള്ളത്തില്‍ എന്റെ പ്രതിബിംബം മറയ്ക്കുന്ന നിഴലായ് നീ നിറഞ്ഞു വരികയാണ്..എന്റെ കണ്ണുകളില്‍ നിന്ന്റെ കൈകളിലെ തണുപ്പ്..പിന്നിലൂടെ വന്നു മരണം എന്റെ കണ്ണുകളെ പൊത്തുന്നു..എങ്കില്‍ നീയാണോ മരണം?? ഞാന്‍ കടും നീല ജലശയ പരപ്പിനടിയിലെക്ക് ഊളിയിടുകയാണ്...ചുറ്റും ഇരുട്ട്..!! കാതുകളില്‍ കടലിരംബുകയാണ്..പവിഴപുട്ടുകളും..പായല്ക്കടുകളും താണ്ടി ഭരമില്ല്തൊരു നിഴല്‍ പോലെ.. പ്രകാശത്തിന്റെ അവസാന കണികയും എനിക്ക് നഷ്ടമാകുന്നു..
നീ എന്നോട് പറയുമാര്ില്ലേ ഓരോ ഗന്ധവും ഓരോ ഓര്‍മ്മകള്‍ ആണെന്ന്..നിന്റെ ഒര്മാകള്ക്കായി ഞാന്‍ ഓരോ ഗന്ധവും ചികഞ്ഞെടുക്കുകയാണ്.. പുതനുടുപ്പുകളുടെ...പൊട്ടി വീഴുന്നമഷികുപ്പിയുടെ . .ചുമരുകളുടെ..മരങ്ങളുടെ..കല്ല് പെന്‍സിലിന്റെ.. റോസപൂക്കളുടെ ...
നിനക്ക് തണുക്കുന്നുണ്ടോ ?? അവിടെ മഞ്ഞുണ്ടോ?..നീ പറയാറില്ലേ. മൂന്നാറിലെ മഞ്ഞു പൊഴിയുന്ന മരങ്ങള്‍ക്കിടയിലൂടെ നമുക്ക് കൈ കോര്‍ത്ത് പിടച്ചു നടക്കണം എന്ന്..ഇനിയെന്നാണ്..?? എന്റെ വിരലുകള്‍ മഞ്ഞു പോലെ മരവിച്ചിരിക്കുന്നു...മരണത്തിനു തണുപ്പാണ്..മരണത്തിന്റെ നിറം കറുപ്പ് കലര്ന ചുവപ്പും..നമ്മുടെ പ്രണയം പോലെ അത് ഉരുകി ഉരുകി ചൂടുള്ള തുള്ളികളായി മാത്രകള്‍ ഇടവിട്ട് എന്റെ ഹൃദയത്തില്‍ പതിച്ചു കൊണ്ടേ ഇരിക്കുന്നു..നീ ഇപ്പോള്‍ ചിരിക്കുകയായിരിക്കും...നമ്മുടെ നായികയും നിന്നെ പോലെ തന്നെയാണോ ചിരിക്കുനത്...ചിരിക്കാന്‍ ഞാന്‍ മറന്നു പോയിരിക്കുന്നു...എനിക്ക് വേദന സഹിക്കാന്‍ ആകുനില്ലാ......
അന്നൊരു വൈകുന്നേരം വാക ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന നിന്നെ പിറകിലൂടെ പേടിപ്പിച്ചത് നീ ഓര്‍ക്കുനുണ്ടോ? അന്ന് പൊട്ടിയ നിന്റെ കടും ചുവപ്പ് കുപ്പി വളകള്‍.. അവ തീര്‍ത്ത ഒരിക്കലും മായാത്ത മുറിപ്പാടുകള്‍ ഇന്ന് സൂചി മുനകള്‍ കയറി വികൃതമായിരിക്കുന്നു..ഇന്നലെ എന്നെ നോക്കാന്‍ വന്ന ഡോക്ടര്‍ സഹതാപത്തോടെ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. നിനക്കറിയില്ലേ സഹതാപം എനിക്ക് ഇഷ്ടമല്ലാന്നു... .സഹതാപം ക്രൂരമല്ലേ..?? ഒരു പക്ഷെമരണത്തെക്കാളും .
നിനോടു പറയാന്‍ മറന്നു.. എനിക്ക് ഒരുപക്ഷെ തിരികെ വരാന്‍ കഴിജില്ലെങ്ങില് നിന്റെ പുസ്തകകെട്ടുകക്കിടയില് ചുവന്ന ചട്ടയിട്ട സ്വര്‍ണ അക്ഷരങ്ങള്‍കൊണ്ട് പേരെഴുതിയ ഒരു പുസ്തകം ഇല്ലേ?? അതിന്റെ അവസാന താളില്‍ ഞാന്‍ ഒരു മയില്‍ പീലി വെച്ചിരുന്നു..നീയത് കണ്ടു കാണുമോ എന്നെനിക്ക് അറിയില്ല..കണ്ടില്ലെങ്ങില്‍ നോകണം .അതിന്റെ ഒപ്പം മാനം കാണാത്ത രണ്ടു മയില്‍ പീലി കുഞ്ഞുങള്‍ ഉണ്ടാകും..അതിലൊന്ന് പെണ്‍കുട്ടിയായിരിക്കും..തിളങ്ങുന്ന നീല പാവാടയിട്ട സുന്ദരി...പിന്നെ മഞ്ഞള്‍ മണക്കുന്ന നമ്മുടെ സര്‍പ്പ കാവിനു പിറകില്‍ ചാഞ്ഞു നില്ക്കുന്ന ഒരു പാല മരമില്ലേ, അതില്‍ വളപ്പൊട്ട് കൊണ്ട് ഞാന്‍ കോറിയിട്ട നമ്മുടെ പേരുകള്‍ മാഞ്ഞു പോയിട്ടുണ്ടാകുമോ?? പിന്നെ മുറിയിലെ മേശയ്ക്ക് പിറകില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ച പതിമൂന്നിതലുകള് ഉള്ള നിന്റെ പിറന്നാള്‍ സമ്മാനം...നരച്ച ഓര്‍മകളില്‍ എവിടേയോ എനിക്ക് നഷ്ടപെട്ട 'നെരൂദയുടെ കവിത സമാഹാരം'... എനിക്കറിയാം നീ ഇവയെല്ലാം നെഞ്ചോടു ചേര്‍ത്ത് വെച്ച് കണ്ണുകള്‍ അടച്ചു കണ്ണീര് പൊഴിയുന്ന ഓരോ രാത്രിയിലും എന്നെയും പ്രതീക്ഷിച്ചു ഉലയുന്ന മന്ചിരാതിന്റെ വെളിച്ചത്തില്‍ ഒറ്റയ്ക്ക് ഇരിക്കുനുന്ടെന്നു ..നിനക്ക് അറിയാമോ..എനിക്ക് നിന്നെ കണ്ടു കൊതി തീര്നിട്ടില്ല ഇപ്പോഴും..
ഇവിടെ എനിക്ക് ചുറ്റിലും ഉണ്ടായിരുന്ന ഉറുമ്പുകളുടെ നിര തെറ്റിയിരിക്കുന്നു..ചിലതൊക്കെ വഴിയറിയാതെ ചിതറിയോടുന്നു..ദയാ വധത്തിന്റെ നിയമ സധുതകള് ആരാഞ്ഞു ഒരു കൂട്ടം വെളുത്ത രൂപങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുന്നു..നീയവിടെ മഞ്ഞു കിടക്കയിലാണോ ഉറങ്ങുന്നതു..എനിക്ക് നന്നായി തണുക്കുന്നുണ്ട്..എന്നെ വലിയൊരു നിഴല്‍ മൂടിക്കൊണ്ടിരിക്കുന്നു..എനിക്ക് വേദന സഹിക്കാന്‍ കഴിയുന്നില്ല..ഈ കത്ത് എനിക്ക് പൂര്‍ത്തിയാക്കാന്‍ ആവുന്നില്ലാ .........
ജോലി കിട്ടിയിട്ടു ഒരു കൊല്ലം ആകാറായിട്ടും ആയിട്ടും പത്തു പൈസ കയ്യില്‍ ഇല്ല..ഒരു സേവിങ്സ് അക്കൌന്ഡ് തൊടങ്ങിയാലോ..!?? ആ ഒരു ആഗ്രഹം ചെന്നു നിന്നതു വരാപ്പുഴ SBTയുടെ മുന്നിലാണ്. എന്തോ എക്സാം ഫീസ് അടയ്ക്കാന്‍ കേറിയിട്ടുള്ളതല്ലതെ ബാങ്ക് ഇടപാടുകളെ പറ്റി ഒന്നും അറിയില്ല.. ഈശ്വരാ..!!അബദ്ധം ഒന്നും പറ്റരുതേ.. എന്നു പ്രാര്തിച്ചു വലതു കാലെടുത്തു വെച്ചതും
"...ചില്..ട്ടപ്പെ..!!പ്ലാക്...!!"
എന്തൊ താഴെ വീണു പൊട്ടുന്ന ശബ്ദം കേട്ടു..അമ്മെ..!! പണി പാളിയാ..ഇനി ഞാന്‍ കാലെടുത്തു വെച്ചതു കൊന്ടായിരിക്കൊ??..ഏയ്.!! ഞാന്‍ ധൈര്യം സഭരിച്ച് അകത്തു കയറി.ആദ്യത്തെ ടേബിളിലല് തന്നെ ഒരു മനുഷ്യന് ഇരിക്കുന്നു..ഞന്‍ പുള്ളിടെ നേരെ നടന്നു..പുള്ളി കര്യമയി എന്തൊ കുത്തി കുറിക്കുകയാണു.
ചെട്ടാ എനിക്ക് ഒരു സേവിങ്സ് അക്കൌന്ഡ് തൊടങ്ങണം ..എന്താ ചെയ്യെന്ടതു..!! പുള്ളി കലിപ്പിച്ചു എന്നെ ഒരു നോട്ടം നൊക്കി.എണീറ്റു പോയി..എവിടന്നൊ ഒരു കെട്ട് ഫൊം എടുത്തു കൊന്ടു വന്നു..എന്റെ നെരെ എറിഞ്ഞു..ഇന്നാ കൊന്ടു പന്ടാരം അടങ്ങു എന്നു പറഞ്ഞതു പോലെ എനിക്ക് feel ചെയ്തു..ഇതു എങ്ങനയാ ഫില്‍ ചെയ്യെന്ടതു എന്നു ചൊദക്കണം എന്നുന്ടെലും 'തന്ത'ക്ക് വിളി ഭയന്നു ഞന്‍ ഒന്നും മിണ്ടിയില്ല..!! നെരെ നടന്നു ഒരു കസേരയില്‍ ഇരുന്നു..പേനയെടുതു ഫോമിലെക്ക് നൊക്കി..ഛെ..!!
വരന്ടയിരുന്നു എന്നു തോന്നിപ്പൊയി..!! 10-12 പേജ് ഉന്ഡു ആകെ..എന്തൊക്കെയാ ഫില്‍ ചെയ്യെന്ടതു എന്നു അറിയില്ല..അറിയവുന്നതു പേരും അഡ്രെസ്സും മാത്രം , അതു ഫില്‍ ചെയ്തു ഇരിപ്പായി..എന്റെ കണ്ണുകള്‍ ബാങ്കിലെ ഒരു സാധു ജീവനക്കാരനെ തപ്പി നടന്നു..!!അവസാനം ഒരു പാവം വല്യപ്പനെ കണ്ടു പിടിച്ചു...തെറി പറയാന്‍ പൊലും ഉള്ള ആവതി ഇല്ല ആ അപ്പുപ്പന് .. നേരെ പുള്ളീടെ അടുത്തു ചെന്നു, ചെട്ടാ ഇതില്‍ എന്തൊക്ക്യാ ഫില്‍ ചെയ്യെന്ടെ..!!പുള്ളി എല്ലം പറഞ്ഞു തന്നു..അപ്പൊളാണു ഒരു കാര്യം മനസ്സിലകുന്നതു..
അതിലെ ഒരു പേജ് Introduce-റുടെ ഡീറ്റൈല്‍സ് എഴുതാന്‍ ഉള്ളതാണു..!! അക്കൌന്ഡ് തുടങ്ങാന്‍ ആരെലും പരിചയ പെടുത്തണം ..!! ഞന്‍ നേരെ അപ്പച്ചനെ വിളിച്ചു..അപ്പച്ചന് വരാപ്പുഴ K.S.E.B യില്‍ ജോലി ചെയ്യുവാണു..അപ്പന് ഒരു ചേട്ടനെ ബാങ്കിലെക് പറഞ്ഞു വിട്ടു..!!
പുള്ളി വന്നു പസ്സ് ബുക്ക് ഒക്കെ കാണിച്ചു..അപ്പൊള്‍ അടുത്ത പ്രശ്നം .!! പുള്ളി ഒരു വര്‍ഷമായി ആ ബാങ്കില്‍ ഇടപാടു ഒന്നും നടത്തിയിട്ടില്ല. അതുകൊന്ടു ആ അകൌന്ഡ് വെച്ചു introduce ചെയ്യന്‍ പറ്റില്ല..തിരിച്ചു പൊയാല്ലൊ?? ..ദാ ഒരു ചേട്ടന് എന്നെ വിളിക്കുന്നു.ഞാന്‍ അങ്ങൊട്ടു ചെന്നു..!!
"അഗസ്റ്റിന് ചേട്ടന്റെ മോന് അല്ലെ..??
ഞാന്‍ മോന്റെ അപ്പച്ചന്റെ കൂട്ടുകാരന് ആണു..!! എന്ത പ്രശ്നം ??. ഞാന്‍ Introduce ചെയ്യാം ..!! മതിയൊ..??.."
ഒഹ്! സമാധാനം ആയി..!!
അങ്ങനെ ഞാന്‍ പുള്ളിടെ ഡീറ്റൈല്‍സ് എഴുതി..!!
സതീഷ് കുമര്‍ കെ.എസ്, ബാലജി ഹാര്‍ഡ് വയെഴ്സ് വരാപ്പുഴ..!!
ചേട്ടാ വളരെ ഉപകാരം ..!!
" എന്നാ ഞ്നാ പോകുവാടാ.. അപ്പച്ചനൊടു അന്വെഷിച്ചതായി പറഞ്ഞേക്ക്.."
ആ ചെട്ടന് സ്റ്റാന്‍ഡ് വിട്ടു.
ഞന്‍ എല്ലം കെട്ടി പെറുക്കി ഫോട്ടൊ ഒക്കെ ഒട്ടിച്ചു അവിടെ ചെന്നു..പ്യുണ് എല്ലം നൊക്കിയിട്ടു പറഞ്ഞു nominee- ടെ ഡീറ്റൈല്‍സ് ഫില്‍ ചെയ്തിട്ടില്ല..!! ഞന്‍ എല്ലം തിരിച്ചു വങ്ങി..ശരിയാ..!! nominee- ടെ ഡീറ്റൈല്‍സ് ഫില്‍ ചെയ്യാന്‍ വിട്ടു..Date of Birth ഒക്കെ ഫില്‍ ചെയ്യണം ...!!
അയ്യൊ..!! ചൊദിക്കാന്‍ വിട്ടു പൊയല്ലേ..ആ ചെട്ടനാനേല് പൊയി..!! എനിക് ഈ nominee എന്തനെന്നു കത്തിയില്ല ഞന്‍ 'introducer'-തന്നണു എന്നു കരുതി.. എന്റെ ശ്രദ്ധ മുഴുവന്‍ Date of Birth-ല്‍ ആണു..!!ഞന്‍ എഴുതി..
സതീഷ് കുമര്‍,
ബാലാജി ഹാര്‍ഡ് വയെഴേസ്.
.age:48
dob:20-ജാനുവരി-1962.. ദെ വരുന്നു അടുത്ത കുരിശു..!! relationship..!!, ഫ്രണ്ഡ് എന്നു എഴുതി..എല്ലം വീണ്ടും വാരി കൂട്ടി പ്യുണിനെ സമീപിച്ചു..!!പുള്ളി എല്ലം ഒന്നു ഓടിച്ചു നോക്കി മാനേജെരെ കാണന്‍ പറഞ്ഞു വിട്ടു..!! ഞന്‍ എല്ലാ പേപ്പറുമായി മാനേജെരുടെ ക്യബിനില്‍ എത്തി..!!
എന്നെ കണ്ടപാടെ പേപ്പര്‍ ഒക്കെ വങ്ങിച്ചു..!!
"എന്താ പേരു..?? "
വിപിന്‍ ..!!
എന്തു ചെയ്യുന്നു..??
ഞന്‍..ഞാന്‍ ഒരു സൊഫ്റ്റ്വെയര്‍ എന്ഛിനീര് ആണു..!!
പുള്ളി എന്നെ ഒന്നു നൊക്കി.."ഒഹ്! sit down please..!! "പിന്നെ പുള്ളി ഇഗ്ലിഷിലെ സമ്സാരിക്കു..where r u working..?? hows ur work??....
അങ്ങനെ അങനെ..financial crisis- നെ പറ്റിയും global warming-നെ പറ്റിയും ഒക്കെ പുള്ളി ഘൊര ഘൊരം പ്രസങ്ങിച്ചു..നമ്മളും വിട്ടു കൊടുക്കൊ..സൊഫ്റ്റ്വെയര്‍ എന്ഛിനീര് ആണുന്നൊക്കെ പറഞു പൊയില്ലെ..actually..so..that...!!എന്നൊക്കെ പറഞ്ഞു പിടിച്ചു നിന്നു...
പെട്ടന്നു.!! പുള്ളി ചാടി എണീട്ടു.. ...."വാട്ട് ദ ഹെല് ഇസ് ദിസ്.?? "രംഗം വഷളായി എന്നു തോന്നിയ ഞന്‍ പതുക്കെ എണീറ്റു.. ഞന്‍ ആ ഫൊമിലേക് നൊക്കി..നൊമിനീടെ പേജില്‍ എന്തൊ കൊഴപ്പം ഉന്ടെന്നാ പുള്ളി പറയുന്നെന്നു മനസ്സിലയീ...
ഞാന്‍ നൊക്കി..എന്ത കൊഴപ്പം ...?? ഒരു കൊഴപ്പവും ഇല്ല...!!
Relationship: ഫ്രണ്ഡ്..!! ....ഇനി അതായിരിക്കൊ കൊഴപ്പം ?...ഈ 48 വയസുള്ള ആളു എങ്ങനെ എന്റെ ഫ്രണ്ഡ് ആയി എന്നയിരിക്കും പുള്ളി ഉദെശിക്കുന്നതു എന്നു കരുതി ഞന്‍ പറ്രഞു..!!
"sir..friend means..my fathrer's friend..!!
പറഞ്ഞു തീര്‍ന്നതും , മനേജര്‍ ഒരു പേപ്പര്‍ വെയ്റ്റ് എടുതു കയില് പിടിച്ചു.. എന്നെ എറിയാന്‍ അയിരിക്കൊ എന്നു എനിക്ക് തൊന്നി..!!
Do you know what the meaning of nominee..??
ഞാന്‍ പരഞു..ഇല്ല..!! അല്ല..! നൊ സര് ..!!
"എടൊ താന്‍ ചത്തു പോയി കഴിഞ്ഞാല്‍ ആര്‍ക്കു കാശു കൊടുക്കും എന്നണു ഈ നൊമിനീ എന്നു പറഞാല്‍..!! ബാലാജി ഹാര്‍ഡ് വെയെഴ്സിനു കൊടുക്കട്ടെ...?? "
അയ്യൊ വെണ്ട..സര് എന്റെ അപ്പച്ചനു കൊടുത്താല്‍ മതി..!!
കൊണ്ടു വെട്ടി തിരുത്തിയിട്ടു വാടോ..!! എന്ഛിനീറാണത്രെ എന്ഛിനീറ്..തുഫൂ...!!
ഞന്‍ ക്യബിനില്‍ നിന്നു പുറതിറങ്ങി..
ഭാഗ്യം ആരും കണ്ടില്ല, കേട്ടില്ല..!! ഞന്‍ എല്ലം വെട്ടി തിരുത്തി..റെഡി ആക്കി..നൊക്കുംബൊള്‍ മാനേജെര്‍ ക്യബിനു പുറതിറങ്ങി ആളുകളുടെ ഇടയില്‍ നിന്നു എന്തക്കയോ സംസാരിക്കുന്നു...പുള്ളി തിരിച്ചു ക്യബിനില്‍ കേറിയിട്ടു ചെല്ലാം ..എന്തിനാ വെറുതെ നാട്ടുകരുടെ എടയില് വെച്ചു നാറുന്നതു എന്നു കരുതി മാറി നിന്നു..
അദ്ദെഹം എന്നെ കന്ടു..
കഴിഞൊ , സാറേ? (ആക്കികൊന്ടു)!!
ഞാന്‍ പറഞ്ഞു.. യെസ്..!
ഞന്‍ മാനേജെരുടെ അടുത്തെക്ക് ചെന്നു..!! പുള്ളി എല്ലാം വയിച്ചു നൊക്കി എന്നിട്ടു സൈന്‍ ചെയ്തു..
എന്നെ നോക്കി ചിരിച്ചു...എനിക് സന്തൊഷമായി..!!
പുള്ളി പരഞ്ഞു..Dont repeat it.. ok?
യെസ് സാര്‍..!! .i wont.!!
ഉം .. ok..now u promise me that u should read a document twice before sign it..
അമ്മെ..!! പ്രൊമിസാ..!! ഗത്യന്തരം ഇല്ലതെ ഞന്‍ പ്രൊമിസ് ചെയ്തു..
i should read a document twice before i sign it..!!
once more..!!
അമ്മെ..!! ഞാന്‍ വീന്ടും അതു ഉറക്കെ ചൊല്ലി...!!
ഉം പൊക്കൊ..!!
ഛെ ! ആകെ നാറിയല്ലൊ... ഇനി ചത്താല്‍ മതി എന്നൊക്കെ കരുതി തിരിഞ്ഞു നൊക്കിയപ്പൊള്‍ ..ചുറ്റും നിന്നവര്‍ ഒക്കെ വല്യ ബഹുമാനത്തില്‍ എന്നെ നോക്കുന്നു..!! ഞങ്ങളുടെ ഇഗ്ലിഷില്‍ ഉള്ള സം സാരം കെട്ടു..ഞന്‍ എതൊ വേറെ ബ്രാഞ്ച് മാനെജെരൊ മറ്റൊ അണെന്നു തെറ്റ്ധരിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുവാ നമ്മുടെ വിദ്യ സംഭന്നരായ നട്ടുകാര്‍ ..!!
ഇതു മനസിലായപാടെ ഞന്‍ അടവു മാറ്റി..ചെറുതായി ഒന്നു മസ്സില് പിടിചു കൊന്ടു മാനെജെറൊദു പറഞ്ഞു..
ഓക്കെ സാര്‍..സീ യു ലേറ്റര്‍ .. ബയ്..!!
എന്നിട്ടു സിനിമാ സ്റ്റയിലില്‍ തിരിച്ചു നടന്നു...ബാങ്കിന്റെ ഡൊറിന്റെ അടുത്തെത്തിയപ്പൊള്‍ ഒരു ചെറുപ്പകാരന്..!! എന്നെ കണ്ട പാടെ ധ്രിതിയില്‍ മുന്‍ഡ് ഒക്കെ അഴിച്ചിട്ടു...സാര്‍ ..!! ഒരു ലോണിന്റെ കാര്യതിനു വന്നതാ...!!
"അകത്തു മാനെജെര്‍ ഉന്ടു.. പൊയി കന്ടൊളൂ..പെടിക്കന്ടാ എല്ലം ശരിയാകും ..എനിക് വെന്ടപെട്ട ആളന്നു പറഞാല്‍ മതി..!! ഒക്കെ..??.." ഞാന്ന് പറഞ്ഞു..
പുള്ളി തല ചൊറിഞ്ഞു കൊണ്ടു എന്നൊടു ചൊദിച്ചു- സാറിന്റെ..
സാറിന്റെ പേരു..??
പേ..പേര്.!! പേരു സതീഷ് ..!! സതീഷ് കുമാര്‍ ..
പുള്ളിക്ക് സന്തൊഷമായി...(പാവം മനുഷ്യന് ..!!)
ഞന്‍ വീണ്ടും സിനിമാ സ്റ്റയിലില്‍ തന്നെ ബാങ്കിന്റെ പടി ഇറങ്ങി..
പുറതിറങ്ങിയ പാടെ..ഒരൊട്ടം അയിരുന്നു... പിന്നെ ഇന്നെവരെ ആ ബാങ്കിലെക്ക് പൊയിട്ടെ ഇല്ല..!!